ഒഐസിസി കുവൈറ്റ്‌ ഇടുക്കി ജില്ലാ കമ്മിറ്റി വിജയാഘോഷം നടത്തി

0
5

കുവൈറ്റ് സിറ്റി : കേരളത്തിൽ കോൺഗ്രസ്‌ മുഖ്യമന്ത്രി V. D സതീശന്റെ നേതൃത്വത്തിൽ ഉള്ള യുഡിഫ് സർക്കാർ അധികാരമേറ്റെടുത്ത വേളയിൽ ഒഐസിസി കുവൈറ്റ്‌ ഇടുക്കി ജില്ലാ കമ്മിറ്റി വിജയാഘോഷം നടത്തി. ഒപ്പം ഇടുക്കിയിൽ യുഡിഫ് 5/5 സീറ്റ് നേടിയതിലൂടെ ഈ വിജയം പ്രവർത്തകർക്ക് ഇരട്ടി മധുരമായി.
ഒഐസിസി കുവൈറ്റ്‌ ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ ബൈജുപോൾ അധ്യക്ഷനായ യോഗത്തിൽ ഒഐസിസി കുവൈറ്റ്‌ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി ഇടുക്കി ജനറൽ സെക്രട്ടറി അലൻ സെബാസ്റ്റ്യൻ, ഒഐസിസി കുവൈറ്റ്‌ നാഷണൽ കൗൺസിൽ അംഗം ബിജു.പി.ആന്റോ എന്നിവർ ആശംസകൾ അറിയിച്ചു. ഒഐസിസി ഇടുക്കി ജില്ലാ ട്രഷറർ പ്രിൻസ് സെബാസ്റ്റ്യൻ യോഗത്തിന് നന്ദി പറഞ്ഞു. ഒഐസിസി ഇടുക്കി വൈസ് പ്രസിഡന്റ്‌ ബിജോയ്‌ കുര്യൻ മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കേക്ക് മുറിച്ചും, മധുരവിതരണം നടത്തിയും പ്രവർത്തകർ സന്തോഷം പങ്കു വച്ചു.