കുവൈറ്റ് സിറ്റി: ജൂൺ 19 ന് നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വിജയത്തിനായി ഒഐസിസി മലപ്പുറം കമ്മറ്റി ഓൺലൈൻ സൂമിലൂടെ സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് കൺവെൻഷൻ കെപിസിസി ജനറൽ സെക്രട്രറിയും കുവൈറ്റ് ചുമതലയുമുള്ള അഡ്വ. ബി.എ അബ്ദുൾ മുത്തലിബ് ഉത്ഘാടനം നിർവഹിച്ചു. ഒഐസിസി കുവൈറ്റ് നാഷണൽ കമ്മറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി.
ഒഐസിസി മലപ്പുറം കമ്മറ്റി പ്രസിഡന്റ് ഇസ്മായിൽ കൂനത്തിൽ അദ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി മലപ്പുറം ജില്ല ചുമതലയുള്ള ബിനു ചേമ്പാലയം സെക്രട്ടറി എം.എ നിസ്സാം, നാഷണൽ കമ്മറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള, വൈസ് പ്രസിഡന്റുമാരായ സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ, ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര,സെക്രട്ടറി സുരേഷ് മാത്തൂർ, കൃഷ്‌ണൻ കടലുണ്ടി, ബിനോയ് ചന്ദ്രൻ ,റിഹാബ് തൊണ്ടിയിൽ, ഷംസു കുക്കു, വിൽസൺ ബത്തേരി, ബത്താർ വൈക്കം, ഷോബിൻ സണ്ണി,ആന്റോ വാഴപ്പള്ളി, അലൻ ഇടുക്കി, എബി കുര്യക്കോസ്, ബിനു നിലമ്പൂർ എന്നിവർ സംസാരിച്ചു. ഒഐസിസി മലപ്പുറം ജനറൽ സെക്രട്ടറി സജിത്ത് ചേലേമ്പ്ര സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു.