കോവിഡ് വ്യാപനത്തിെന്റെ സാഹചര്യത്തിൽ ഒമാൻ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. രാജ്യത്ത് ഭാഗിക കർഫ്യു ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സുൽത്താൻ അംഗീകാരം നൽകിയതായി ഔദ്യോഗിക മാധ്യമം വ്യക്തമാക്കി. ഈ ഞായറാഴ്ച മാർച്ച് 28 മുതൽ ഏപ്രിൽ എട്ട് വരെ കുന്നേരം എട്ട് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ ഏർപ്പെടുത്തുക . ഒമാനില്‍ വര്‍ധിച്ചു വരുന്ന കൊവിഡ് കേസുകള്‍ കണക്കിലെടുത്ത് സുപ്രീംകമ്മറ്റിയുടെതാണ് തീരുമാനം.