വെർച്വൽ ഓപ്പൺ ഹൗസ് ജൂൺ 23ന്

0
5

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വെർച്വൽ ഓപ്പൺ ഹൗസ് ജൂൺ 23 ബുധനാഴ്ച വൈകുന്നേരം 03.30 ന് നടക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിൻറെ കുവൈത്ത് സന്ദർശനത്തിൻ്റെ സംക്ഷിപ്തരൂപം ആയിരിക്കും ഓപ്പൺ ഹൗസിൻ്റെ കേന്ദ്രവിഷയം. കേന്ദ്ര മന്ത്രിയുടെ സന്ദർശനവും ഒപ്പം പ്രവാസി സമൂഹത്തിൻ്റെ ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെക്കുറിച്ചും അംബാസഡർ സംസാരിക്കും.

കുവൈത്തിലെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും പരിപാടിയിൽ പങ്കെടുക്കാം. നിർദ്ദിഷ്ട ചോദ്യങ്ങളുള്ളവർക്ക് അവരുടെ ചോദ്യങ്ങൾ പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈത്തിലെ കോൺടാക്റ്റ് നമ്പർ, വിലാസം എന്നിവ സഹിതം community.Kuwait@mea.gov.in എന്ന മെയിൽ ഐഡിയിലേക്ക് അയക്കാം.

വെർച്വൽ ഓപ്പൺ ഹൗസിനായുള്ള ലിങ്ക് https://zoom.us/i/92084791973?pwd-RIBicotia1130Eg1bHRlakZrOEF2dz09.

ലോഗിൻ വിശദാംശങ്ങൾ ഇപ്രകാരമാണ്:

മീറ്റിംഗ് ഐഡി: 920 8479 1973
പാസ്‌കോഡ്: 558706