നിലമ്പൂരിൽ പി.വി. അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

0
208

മലപ്പുറം:നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി. അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒരു കർഷകനും ഓട്ടോ റിക്ഷ തൊഴിലാളിയും റബർ ടാപ്പിംഗ് തൊഴിലാളിയുമായിരുന്നു അദ്ദേഹത്തിനൊപ്പം നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. “സാധാരണക്കാരുടെ സ്ഥാനാർത്ഥി” എന്ന നിലയിലാണ് താൻ മത്സരിക്കുന്നതെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അൻവർ പത്രിക സമർപ്പിച്ചത്. നിലമ്പൂർ താലൂക്ക് ഓഫീസിൽ പ്രകടനത്തോടെയെത്തി അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.