കോവിഡ് 19: യാത്രാവിലക്കിനെ തുടർന്ന് മസ്കറ്റിൽ കുടുങ്ങി കേരളത്തിൽ നിന്നെത്തിയ യാത്രക്കാര്‍

0
17

മസ്കറ്റ്: കേരളത്തിൽ നിന്നെത്തിയ നൂറ്റിമുപ്പതോളം യാത്രക്കാരാണ് മസ്കറ്റ് എയർപോര്‍ട്ടിൽ കുടുങ്ങിയിരിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദേശികള്‍ക്ക് ഇന്ന് മുതൽ ഒമാനിൽ പ്രവേശനം വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇവരോട് മടങ്ങിപ്പോകാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവന്തപുരത്തു നിന്നും മസ്‌കറ്റിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് IX 549ലെയും കൊച്ചിയില്‍ നിന്നെത്തിയ IX 443 ലെയും യാത്രക്കാരാണ് ഇവിടെ പെട്ടു പോയത്.

അതേസമയം കുവൈറ്റ്, ഒമാൻ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്നവര്‍ പതിനാല് ദിവസത്തെ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തില്‍ വരും.