ഡൽഹി : പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചതിനെത്തുടർന്ന്, ഇന്ത്യയുടെ ജലാവകാശങ്ങൾ ഇനി രാജ്യത്തിനുള്ളിലേക്ക് തിരിച്ചുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകി. ചൊവ്വാഴ്ച എബിപി ന്യൂസ് പരിപാടിയിൽ പങ്കെടുത്ത് അദ്ദേഹം നടത്തിയ പ്രസ്താവനയിൽ, “മുമ്പ് ഇന്ത്യയുടെ ജലവും പുറത്തേക്ക് ഒഴുകുകയായിരുന്നു. ഇനി ഇന്ത്യയുടെ ജലം ഇന്ത്യയുടെ അവകാശത്തിനുള്ളിലൂടെ മാത്രം ഒഴുകും, ഇന്ത്യയുടെ താല്പര്യങ്ങൾക്കായി മാത്രം ഉപയോഗിക്കപ്പെടും” എന്ന് പ്രധാനമന്ത്രി പറഞ്ഞു.
1960-ൽലോകബാങ്കിന്റെ മധ്യസ്ഥതയിൽ പാകിസ്ഥാനുമായി ഒപ്പുവെച്ച സിന്ധു നദീജല കരാർ താൽക്കാലികമായി റദ്ദാക്കിയതിന് ശേഷമാണ് ഈ പ്രതികരണം. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 സാധാരണക്കാരെ പാകിസ്ഥാൻ-പിന്തുണയ്ക്കുന്ന ഭീകരർ കൊലപ്പെടുത്തിയതോടെയാണ് ഇന്ത്യ ഈ കടുത്ത നടപടിക്ക് തുനിഞ്ഞത്.































