കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതിന് പിടിയിലായ ജലന്ധർ മുൻ ബിഷപ് ഫ്രാങ്കോ യുടെ സഹായിയിൽ നിന്നും 7 കോടി തട്ടിയെടുത്ത 2 പോലീസുകാർ അറസ്റ്റിൽ.

ബിഷപ്പിന്റെ സഹായിയിൽ നിന്നും പിടിച്ചെടുത്ത 16 കോടിയിൽ നിന്നും 9 കോടി മാത്രമാണ് ഇവർ പോലീസ് ആദായ നികുതി വകുപ്പിന് കൈമാറിയത്. ബാക്കി 7 കോടി തട്ടിയതായാണ് കണ്ടെത്തൽ.

പഞ്ചാബ് പോലിസ് എ. എസ്.ഐ മാരായ ജോഗീന്ദർ സിങ് , രാജ്പ്രീത് സിങ് എന്നിവരെയാണ് എറണാകുളം പോലീസ് അറസ്റ്റ് ചെയ്തത്.ബിഷപ് ഫ്രാങ്കോയുടെ സഹായിയായ ആന്റണി മാടശ്ശേരിയിൽ നിന്നാണ് അവർ പണം പിടിച്ചെടുത്തത്.

ബിഷപ്പിന്റെ സഹായിയിൽ നിന്നുമാണ് ഇവർ കൈക്കൂലി വാങ്ങിയത്.