മലബാര്‍ ഗോള്‍ഡ് ആന്‍ഡ്് ഡയമണ്ട്‌സ് സമ്മാനം വിതരണം ചെയ്തു.

പ്രമുഖ ജ്വലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ്് ഡയമണ്ട്‌സിന്റെ കുവൈറ്റ്  ശാഖകളിൽ  സ്വർണം വാങ്ങുന്നവർക്കായി ഏർപ്പെടുത്തിയ സ്വർണ സമ്മാനത്തിൽ  രണ്ടാമത് നറുക്കെടുപ്പിൽ  നൂറു ഗ്രാം ഗോൾഡിന് വിനോദ് കുമാർ അർഹനായി.  മലബാർ ഗോൾഡ് ഷോറൂമിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് ഹെഡ് ഷാഹിൽ സമ്മാനം വിതരണം നടത്തി. മാർക്കറ്റിങ് ഹെഡ് വിപിൻ , മറ്റു മലബാർ ഗോൾഡ് പ്രതിനിധികൾ എന്നിവർ  സംബന്ധിച്ചു.  മലബാർ ഗോൾഡിൽ  രണ്ടു കിലോ സ്വർണ  സമ്മാനമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.  കുവൈത്തിലെ എട്ടാമത് വാർഷികം പ്രമാണിച്ചാണ് മലബാർ ഗോൾഡ് വൻ സമ്മാനം പ്രഖ്യാപിച്ചിട്ടുള്ളത്.

നാല്പതു ദിനാറിനു സ്വർണം വാങ്ങുന്നവർക്ക്  റാഫിൾ നറുക്കെടുപ്പിൽ പങ്കാളികളാവാൻ  സാധിക്കും. ഓരോ നറുക്കെടുപ്പിലൂടെയും നൂറു ഗ്രാം സ്വർണം വീതമാണ് സമ്മാനം ലഭിക്കുക.

ഓരോ 250  ദിനാറിന്റെ വജ്രാഭരണങ്ങൾ വാങ്ങുമ്പോഴും ഓരോ ഗ്രാം സ്വർണ നാണയം സമ്മാനമായി ലഭിക്കും, 80  ദിനാറിനുള്ള 18 ക്യാരറ്റ് സ്വർണം വാങ്ങുമ്പോഴും ഓരോ ഗോൾഡ് കോയിൻ സൗജന്യവുമായി ലഭിക്കും. 22 ക്യാരറ്റ് സ്വർണം മാറ്റിയെടുക്കുമ്പോൾ ഒരു തരത്തിലുള്ള വിലക്കുറവും ഇല്ലാതെ സ്വർണത്തിന്റെ മുഴുവൻ പണവും ലഭിക്കുന്നു തുടങ്ങി നിരവധി ഓഫറുകളാണ് മലബാർ ഗോൾഡ് ഒരുക്കിയിരിക്കുന്നത്

ആകര്‍ഷകമായ ഡിസൈനിലുള്ള ഡയമണ്ട്-സ്വര്‍ണ്ണാഭരണങ്ങള്‍ മലബാര്‍ ഗോള്‍ഡ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. അണ്‍ കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, അമൂല്യമായ രത്‌നാഭരണങ്ങള്‍ എന്നിവ മലബാർ ഗോൾഡിന്റെ എല്ലാ ശാഖകളിലും ലഭിക്കും.  ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി 250 അധികം ശാഖകളാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഗ്രൂപ്പിനുള്ളത്. ജി സി സി രാജ്യങ്ങളിലും, മലേഷ്യ, ഇന്തോനേഷ്യ, യുകെ, യു എസ് എന്നിവിടങ്ങളിലും സമീപഭാവിയില്‍ പുതിയ ശാഖകള്‍ ആരംഭിക്കും.
The raffle draw winner of ‘Win upto 2 kilos of gold’ campaign by Malabar Gold & Diamonds, Mr. B. Vinoth Kumar receiving the prize 100gm Gold from Mr. Shahil – Branch Head, Malabar Gold & Diamonds in the presence of management team members of Malabar Gold & Diamonds.