ഏവരെയും സങ്കടത്തിലാക്കി രാഹുലിന്റെ മരണം.

0
278
 ജിലീബ് ശുവൈഖിൽ അബ്ബാസിയ പാർക്കിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ഷെഫിലെ ജീവനക്കാരനായിരുന്നു രാഹുൽ. അത് കൊണ്ട് തന്നെ പലർക്കും സുപരിചിതനായിരുന്നു രാഹുൽ. ഇന്ന് നാട്ടിലേക്ക് പോവാനുള്ള തയ്യാറെടുപ്പിനിടയിലാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. 26  വയസ്സ് മാത്രം പ്രായമുള്ള ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന രാഹുലിന്റെ മരണം  ഏവരെയും സങ്കടത്തിലാക്കി.
 മൃതദേഹം ഇന്ന് തന്നെ  നാട്ടിലേക്ക് കൊണ്ട് പോവാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ഇന്ന്  ഉച്ചക്ക്  1.30ന്  സബാഹ് മോർച്ചറിയിൽ പൊതു ദർശനമുണ്ടാവും.  ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി അംഗവുമാണ് രാഹുൽ.  പിതാവ് മോഹനൻ, മാതാവ് രമണി.