“SERVICE TO HUMANITY” എന്ന ആപ്തവാക്യം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാരഥി കുവൈറ്റ്, 22 -)0 വാർഷികത്തോടനുബന്ധിച്ചും, ഇന്ത്യയുടെ 72 മത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായും ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററിന്റെ പങ്കാളിത്തത്തോടെ ജനുവരി 22 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ അദാൻ ആശുപത്രിക്ക് സമീപമുള്ള കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ കോ ഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ച് രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു.
പരിപൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും ക്യാമ്പ് നടത്തപ്പെടുക. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ https://tinyurl.com/SARADHI-BDK എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുകയോ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.
സാരഥി:- 65104624, 96639443, 65161135
ബിഡികെ:- മംഗഫ് / ഫഹഹീൽ: 6930 2536 I മഹബുള / അബു ഹലീഫ: 9855 7344 I സാൽമിയ: 6969 9029, ഫർവ്വാനിയ: 9873 8016, അബ്ബാസിയ: 6933 0799
എല്ലാ രക്ത ദാതാക്കൾക്കും വാഹന സൗകര്യം ലഭ്യമായിരിക്കും