സ്വദേശികളും സ്ഥിരതാമസക്കാരുമായ തൊഴിലന്വേഷകര്‍ക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി സൗദി ഭരണകൂടം. നിലവിലെ സാമ്പത്തിക സഹായ പദ്ധതിയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലന്വേഷകർക്ക്പ്രോത്സാഹനവും സാമ്പത്തിക സുരക്ഷയും നല്‍കുന്നതിന്റെ ഭാഗമായാണിത്. അപേക്ഷകള്‍ ഓണ്‍ലൈനായോ നേരിട്ടോ സമര്‍പ്പിക്കാം. അംഗീകരിക്കപ്പെടുന്ന അപേക്ഷകർക്ക് 15 മാസം സാമ്പത്തിക സഹായം ലഭിക്കും.
സഹായ പദ്ധതിക്ക് സൗദി മന്ത്രിസഭ നേരത്തേ അംഗീകാരം നല്‍കിയിരുന്നു 15 മാസത്തില്‍ ആദ്യ നാലു മാസം 2000 റിയാല്‍ വീതമാണ് ആനുകൂല്യംലഭിക്കുക. തുടര്‍ന്നുള്ള നാലു മാസം 1500 റിയാല്‍ വീതം ലഭിക്കും. പിന്നീടുള്ള നാലും മാസം 1000 റിയാല്‍ വീതവും അവസാന മൂന്നു മാസം 750 റിയാല്‍ വീതവുമാണ് ലഭിക്കുക. സഹായ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുന്നതിന്്ർ് സർക്കാർ ചില നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട് ഇത് പ്രകാരം, അപേക്ഷകര്‍ 20നും 40നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം, ഗൗരവത്തോടെ തൊഴില്‍ അന്വേഷിക്കുന്നവരായിരിക്കണം എന്നിവയാണ് അടിസ്ഥാന നിബന്ധനകള്‍. ഇതോടൊപ്പം ഏതെങ്കിലും സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നയാളോ, ഏതെങ്കിലും പെന്‍ഷനോ സാമൂഹ്യ സുരക്ഷാ അലവന്‍സോ ലഭിക്കുന്ന വ്യക്തിയോ ആവരുത്. വ്യാപാര-വാണിജ്യ സ്ഥാപനത്തിന്റെ ഉടമകൾക്കും ഇതിൽ അപേക്ഷി്ഷിക്കാൻ അര്‍ഹതയില്ല. വിദ്യാര്‍ഥികള്‍ക്കും ട്രെയിനികള്‍ക്കും ഈ സഹായം ലഭിക്കില്ല. തൊഴിലന്വേഷക സഹായ പദ്ധതിയില്‍ നിന്ന് ഒരിക്കല്‍ സഹായം ലഭിച്ചവര്‍ക്ക് രണ്ടാമത് അപേക്ഷിക്കരുത്. അപേക്ഷകര്‍ക്ക് നിശ്ചിത വരുമാന പരിധിയും നിര്‍ണയിച്ചിട്ടുണ്ട്. എന്നാല്‍ അത് എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല.