ക്വാറൻ്റെൻ കാലാവധി പൂർത്തിയാക്കിയതായി തെളിയിക്കുന്നതിന് പ്രത്യേക സാക്ഷ്യപത്രം

കുവൈത്ത് സിറ്റി: കോവിഡ ബാധിച്ചവർക്കും വിദേശത്തുനിന്ന് തിരിച്ചെത്തിയ വർക്കും ക്വാറൻ്റെൻ കാലാവധി പൂർത്തിയാക്കിയതായി തെളിയിക്കുന്നതിന് പ്രത്യേക സാക്ഷ്യപത്രം. ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി സമർപ്പിച്ച അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ സിവിൽ സർവീസ് ബ്യൂറോയാണ് ഇത് ഏർപ്പെടുത്തിയിരിക്കുന്നത്. വിദേശത്തുനിന്നു തിരിച്ചെത്തിയവർ ക്വാറൻ്റെൻ പൂർത്തിയാക്കിയത് സംബന്ധിച്ച് ശ്ലോനിക്ക് ആപ്ലിക്കേഷൻ വഴി ലഭിക്കുന്നത് അല്ലാത്ത മറ്റൊരു സർട്ടിഫിക്കേറ്റും അംഗീകരിക്കുന്നതല്ലെന്ന് സിവിൽ സർവീസ് ബ്യൂറോ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു. ഹോം ക്വാറൻ്റെൻ ഇരിക്കുന്നവർക്ക് ശ്ലോനാക് ആപ്ലിക്കേഷനിലൂടെ പ്രധാന സമിതി സർട്ടിഫിക്കറ്റ് നൽകുമെന്ന് സർക്കുലർ ചൂണ്ടിക്കാട്ടി. കോവിഡ് ബാധ ഏറ്റവരുടെയും വിദേശ യാത്ര കഴിഞ്ഞ് മടങ്ങുന്നവരുടെയും, ക്വാറൻ്റെൻ നിർത്തലാക്കൽ സർട്ടിഫിക്കറ്റ് ഫോമിന്റെ സാധുത നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകത ബ്യൂറോ സർക്കാർ ഏജൻസികൾക്ക് കൈമാറി.