സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്

0
25

കൊച്ചി:സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക് . വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായാണ് ഡ്രൈവർമാർ സമരത്തിലിറങ്ങിയിരിക്കുന്നത്. എറണാകുളം കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധക്കാർ ശക്തമായ മാർച്ച് നടത്തി. സിഐടിയു, എഐടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരമായി ഈ പണിമുടക്ക് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു.

കൊച്ചി നഗരം സമരത്താൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടിരിക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ ഡ്രൈവർമാരും സമരത്തോട് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രതിഷേധ രംഗത്തെത്തിയിട്ടുണ്ട്. യുബർ എന്നിവയുൾപ്പെടെയുള്ള വൻകിട കമ്പനികളുടെ തൊഴിൽ ചൂഷണത്തിനെതിരെയുള്ള പരാതികളാണ് ഈ പ്രക്ഷോഭത്തിന് പ്രധാന കാരണം.