ഫോക് ഡോ. സുകുമാർ അഴീക്കോട് അനുസ്മരണം സംഘടിപ്പിച്ചു

0
21
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്) അബ്ബാസിയ സോണിന്റെ ആഭിമുഖ്യത്തിൽ ഡോ. സുകുമാർ അഴീക്കോട് അനുസ്മരണം സംഘടിപ്പിച്ചു. അദ്ദേഹത്തിൻറെ എട്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് അബ്ബാസിയ ആർട്സ് സർക്കിൾ ഹാളിൽ വെച്ച് ഫോക് വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം ഫോക് പ്രസിഡൻറ് ബിജു ആൻറണി ഉദ്ഘാടനം ചെയ്തു.

ജോൺ മാത്യു മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ഫത്താഹ് തയ്യിൽ, സി.കെ നൗഷാദ്, ഖാലിദ് ഹാജി, വിബീഷ് തിക്കോടി, മനോജ് ഉദയപുരം തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ഫോക് ട്രഷറർ മഹേഷ് കുമാർ, ഫോക് വനിതാവേദി ചെയർപേഴ്സൺ ശ്രീമതി രമ സുധീർ, ഫോക് ബാലവേദി കൺവീനർ കുമാരി അൽക്ക ഓമനക്കുട്ടൻ, ഫോക് ഉപദേശക സമിതിയംഗം ബി.പി സുരേന്ദ്രൻ, ഫോക് ആർട്സ് സെക്രട്ടറി രാജീവ് എം.വി തുടങ്ങിയവർ ചടങ്ങിന് ആശംസകളർപ്പിച്ചു സംസാരിച്ചു. ജനറൽസെക്രട്ടറി സലിം എം.എൻ ചടങ്ങിന് സ്വാഗതവും പ്രോഗ്രാം കൺവീനർ സോമൻ പി നന്ദിയും രേഖപ്പെടുത്തി.

അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ചു കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രസംഗ, പ്രബന്ധ രചന മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.