ന്യൂഡൽഹി: കോൺഗ്രസ് ഉന്നത നേതൃത്വം അഡ്വ. സണ്ണി ജോസഫ് എംഎൽഎയെ കെപിസിസിയുടെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചു.കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. പി.സി. വിഷ്ണുനാഥ് എംഎൽഎ, എ.പി. അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംഎൽഎ എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചു. യുഡിഎഫ് കൺവീനറായി അടൂർ പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടു.കെ.സുധാകരനു പകരമായാണ് നിയമനം.കെ.സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും.