കുവൈത്ത് സിറ്റി: ഡസൻകണക്കിന് ഒഴിവുകളാണ് പല സർക്കാർ ഏജൻസികളിലുമായി ഉള്ളതെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വകുപ്പ് മേധാവി സ്ഥാനം അടക്കമുള്ള ഒഴിവുകൾ നികത്തുന്നതിനായി
ജനുവരി മുതൽ തെരഞ്ഞെടുപ്പ്പ രീക്ഷകൾ വീണ്ടും ആരംഭിക്കുമെന്ന് അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
കോവിഡ് 19 ആരംഭിച്ചതുമുതൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഉള്ള പരീക്ഷകൾ എല്ലാം കെട്ടി കിടക്കുകയാണെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. ഉദ്യോഗാർഥികളുടെ നിയമനത്തിനുള്ള തെരഞ്ഞെടുപ്പ് പരീക്ഷ താത്കാലികമായി നിർത്തിവച്ചതാണ് ഒഴിവുകളുടെ എണ്ണം വർധിക്കാൻ കാരണമെന്നും എന്നും അധികൃതർ വിശദീകരിച്ചു. കോവിഡാനന്തര ലോക്ഡൗണ് മറ്റുമായി ഏകദേശം ഒരു വർഷം മുൻപാണ് ആണ് തെരഞ്ഞെടുപ്പ് പരീക്ഷകൾ നിർത്തിയത് . കൂടാതെ, വർക്ക് ഷോപ്പുകൾ നടത്താനും പരീക്ഷകൾ നടത്താനും ഹാളുകൾ കണ്ടെത്താനായില്ല. ഇത് വീണ്ടും ആരംഭിക്കുന്നതിനു വേണ്ടി മന്ത്രിസഭയുടെ ഇടപെടൽ ആവശ്യമാണ് ആണ് സിവിൽ സർവീസ് കൗൺസിലിലേക്ക് മന്ത്രി മൂന്ന് പേരുകൾ നാമനിർദ്ദേശം ചെയ്യുന്നതോടെയാണ് ആണ് ഇതിൻറെ നടപടി ക്രമങ്ങൾ ആരംഭിക്കുക.
Home Middle East Kuwait സർക്കാർ ഏജൻസികളിൽ ഇതിൽ ഒഴിവുകൾ നികത്തുന്നതിനായി ജനുവരി മുതൽ തെരഞ്ഞെടുപ്പ് പരീക്ഷകൾ ആരംഭിക്കും