കുവൈറ്റ് സിറ്റി : ബ്ലഡ് ഡോണേർസ് കേരള കുവൈറ്റ് ചാപ്റ്റർ ഡ്രീംസ്ട്രീ കുവൈത്തുമായി സഹകരിച്ച് അൽ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ച് 2025 ജൂലൈ 11 ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ ഉച്ചയ്ക് ഒരു മണി വരെ നടന്ന ക്യാമ്പ് ബി ഡി കെ ക്യാമ്പ് കോർഡിനേറ്റർ പ്രവീൺ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ഡ്രീംസ്ട്രീ മാനേജിംഗ് ഡയറക്ടർ രജ്ഞിത് ജെയിംസ് ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത അൽ അൻസാരി എക്സേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീജിത് മോഹൻദാസ് രക്തദാന രംഗത്ത് ബിഡികെ യുടെ സേവനങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ചു. അൽ അൻസാരി എക്സ്ചേഞ്ച് പ്രതിനിധി രാജേഷ് ക്യമ്പിൽ പങ്കെടുത്ത രക്തദാതാക്കൾക്കും സംഘാടകർക്കും ആശംസകൾ അറിയിച്ച് സംസാരിച്ചു.
ഡ്രീംസ്ട്രീയുടെ മെബിൻ സാം സ്വാഗതവും ബിഡികെയുടെ മനോജ് മാവേലിക്കര നന്ദിയും പറഞ്ഞു. ക്യാമ്പിൽ രക്തദാനം ചെയ്ത മുഴുവൻ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. BDK കുവൈറ്റ് ചാപ്റ്റർന്റെ സന്നദ്ധ രക്തദാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റേയും ഡ്രീംസ്ട്രീയുടെ പ്രവർത്തകരോടും, അഭ്യുദയകാംക്ഷികളോടും ഉള്ള സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായും സംഘടിപ്പിക്കപ്പെട്ടതാണ് രക്തദാനക്യാമ്പ്. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ബി സി കെ കുവൈത്ത് വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ബിഡികെ കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കുന്നവർക്കായി യാത്ര സൗകര്യം ഉണ്ടായിയിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +965 69997588 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
































