കുവൈത്ത് സിറ്റി: കുവൈത്തിൽ മരിച്ച നീലേശ്വരം സ്വദേശിനി ഡോ.നിഖില പ്രഭാകരന്റെ മൃതദേഹം നാളെ പൊതുദർശനത്തിന് വെക്കും. രാവിലെ 8 മുതൽ 8.30 വരെ സബാ ആശുപത്രിയിലാണ് മൃതദേഹം പൊതുദർശനത്തിന് വെയ്ക്കുന്നത്. പൊതുദർശനത്തിനുശേഷം 12 മണിക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കും. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ശേഷം നോർക്കയുടെ ആംബുലൻസിൽ നീലേശ്വരത്ത് എത്തിക്കും. കെ ഇ എ കുവൈത്തിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.
വൃക്ക സംബന്ധമായ രോഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഡോ. നിഖില പ്രഭാകരൻ മരിച്ചത്. കഴിഞ്ഞ 18 ദിവസമായി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ജഹറയിലെ സ്വകാര്യ ആശുപത്രിയിൽ ഡോകട്ർ ആയിരുന്ന നിഖില അസുഖത്തെത്തുടർന്ന് ജോലി രാജി വെക്കുകയായിരുന്നു. തിരുവന്തപുരം സ്വദേശിയും കുവൈത്തിലെ അൽ സലാം ഹോസ്പിറ്റലിലെ ഡോക്ടറുമായ വിപിനാണു ഭർത്താവ്. ഗൾഫ് ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ വിവാൻ ഏക മകൻ. ഫഹാഹീലിൽ വ്യാപാരിയായ പ്രഭാകരന്റെ മകളാണ്. ‘അമ്മ റീജ, വർഷ സഹോദരിയാണ്. കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ ഫഹാഹീൽ ഏരിയ കമ്മിറ്റി അംഗമായിരുന്നു.