മലപ്പുറം: വണ്ടൂർ സ്വദേശിയുടെ മരണത്തോടെ അമീബിക് മസ്തിഷ്‌കജ്വരം കാരണം ഈ വർഷം ജില്ലയിൽ മാത്രം അഞ്ചു മരണം. 14 പേർ രോഗബാധിതരായിട്ടുമുണ്ട്. കണ്ണമംഗലം, വേങ്ങര, അമരമ്പലം, പരപ്പനങ്ങാടി, വണ്ടൂർ സ്വദേശികളാണ് മരിച്ചത്. സംസ്ഥാനത്തൊട്ടാകെ 25 ഓളം പേർ ചികിത്സയിലുണ്ട്.
രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം ആരോഗ്യ വകുപ്പ് ആവശ്യമായ സുരക്ഷാ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അവസാനത്തെ രണ്ട് രോഗബാധയും കിണറിലെ വെള്ളത്തിൽ നിന്നാണ് ഉണ്ടായത്. പൊതുജലാശയങ്ങൾ, കെട്ടിക്കിടക്കുന്ന വെള്ളമുള്ള സ്ഥലങ്ങൾ, വാട്ടർ തീംപാർക്കുകൾ, പൂളുകൾ എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകുന്നു. മഴ കഴിഞ്ഞ് വെയിൽ വന്ന സാഹചര്യം അമീബയുടെ വളർച്ചയ്ക്ക് കൂടുതൽ വഴിയൊരുക്കിയതായാണ് കരുതുന്നത്.






























