മിഷ്രെഫ് എക്സിബിഷൻ ഗ്രൗണ്ടിലെ പ്രവാസി പരിശോധന കേന്ദ്രം ഞായറാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചു

0
96

കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ തൊഴിലാളി പരിശോധന കേന്ദ്രം  മിഷ്രെഫിൽ പ്രവർത്തനമാരംഭിച്ചു. പുതിയ കേന്ദ്രത്തിൽ, പ്രതിദിനം 4,000 തൊഴിലാളികളെ വരെ പരിശോധന നടത്തും. ഇതുവഴി മറ്റ് കേന്ദ്രങ്ങളിൽ തിരക്ക് കുറയ്ക്കാൻ ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവരുടെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധനകൾ നിശ്ചയിച്ചിരിക്കുന്നത് എന്നതിനാൽ തന്നെ പുതിയ കേന്ദ്രത്തിലും  വലിയ തോതിൽ തിരക്ക് അനുഭവപ്പെടില്ല എന്നാണ് പ്രതീക്ഷിക്കുന്നത്