റസിഡൻസി രേഖകൾ ഇല്ലാത്തതും, തൊഴിൽ നഷ്ടപ്പെട്ടവരുമായ ഫിലിപ്പീൻസ് സ്വദേശികളെ എംബസി തിരികെ കൊണ്ടു പോകുന്നു

0
29

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിലിപ്പീൻസ് എംബസി 330 പേരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നു. ഇന്ന് വൈകിട്ട് പ്രവാസികളെ തിരികെ കൊണ്ടു പോകും എന്നാണ് അൽ ഖബാസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഇരുന്നൂറിലധികം ഗാർഹിക തൊഴിലാളികൾ ആണ്. തൊഴിലിടങ്ങളിൽ നിന്ന് ഓടിപ്പോന്ന വരോ കൊറോണാ പ്രതിസന്ധി കാരണം തൊഴിൽ നഷ്ടപ്പെട്ടവരോ ആണ് ഇവർ. നിയമസാധുതയുള്ള രേഖകളില്ലാതെ കുവൈത്ത് അനധികൃതമായി താമസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

മനിലയിലെ ഫിലിപ്പൈൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും കുടിയേറ്റ തൊഴിലാളി കാര്യാലയത്തിന്റെയും സഹകരണത്തോടെ എംബസി ചാർട്ടേഡ് വിമാനം ഒരുക്കിയിരിക്കുന്നതായി ആഭ്യന്തര വൃത്തങ്ങൾ അറിയിച്ചു. പാസ്‌പോർട്ട് പുതുക്കൽ അഭ്യർത്ഥനകളുടെ ശേഖരണവും ഹവല്ലിയിലെ താൽക്കാലിക സ്ഥലത്ത് കോൺസുലാർ സേവനങ്ങൾക്കായി ദീർഘനാളത്തെ കാത്തിരിപ്പും കാരണം ഫിലിപ്പൈൻ എംബസി ഏറെ വെല്ലുവിളികൾ നേരിട്ടിട്ടതായും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
കുവൈത്തിൽ ഏകദേശം 230,000 ഫിലിപ്പിൻസ് സ്വദേശികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്, അവരിൽ ഭൂരിഭാഗവും വീട്ടുജോലിക്കാരാണ്.