മുൻകൂട്ടി നിശ്ചയിച്ച വിമാനസർവീസുകൾ അല്ലാതെ കൂടുതൽ വിമാനസർവീസുകൾക്ക് അംഗീകാരമില്ല

കുവൈത്ത് സിറ്റി: ഗൾഫിലെയും അറബ് ലോകത്തിലെയും തലസ്ഥാനങ്ങളിൽ നിന്ന് ഷെഡ്യൂൾ ചെയ്ത വാണിജ്യ വിമാനങ്ങൾ വ്യാഴാഴ്ച, വെള്ളി, ശനി ദിവസങ്ങളിൽ കുവൈത്തിലെത്തും.

വാണിജ്യ വിമാന സർവീസുകൾക്കുള്ള അംഗീകാരങ്ങൾ എല്ലാ വിമാനക്കമ്പനികൾക്കും ചില നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചാണ് നൽകുന്നത്.മേൽപ്പറഞ്ഞ മൂന്ന് ദിവസങ്ങളിൽ അധിക യാത്രകൾക്ക് അനുമതി നൽകാനുള്ള സാധ്യതയില്ലെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, ദുബായിൽ നിന്നും തുർക്കിയിൽ നിന്നുമുള്ള ചാർട്ടർ വിമാനങ്ങൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളെ അധികൃതർ തള്ളിക്കളഞ്ഞു, ഈ മൂന്ന് ദിവസങ്ങളിൽ കുവൈറ്റ് ഇതര യാത്രക്കാരെ കയറ്റുന്നതിന് ചാർട്ടർ വിമാനങ്ങൾക്ക് അനുമതികളൊന്നും നൽകിയിട്ടില്ല എന്ന് ആവർത്തിച്ച് വ്യക്തമാക്കി