മൂന്നാമതും ‘രാജാ’ . മിനിസ്റ്റര്‍ രാജായുമായി മമ്മൂട്ടി

0
22

പോക്കിരിരാജ സീരീസിലെ മൂന്നാമത്തെ ചിത്രവുമായി മമ്മൂട്ടിയും വൈശാഖും എത്തുന്നു. ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന സിനിമ അടുത്ത വര്‍ഷത്തേക്കാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഈ സിനിമയുടെ ആദ്യ സൂചന ‘മധുരരാജ’യുടെ ക്ലൈമാക്സിലാണ് അവതരിപ്പിച്ചത്. എന്നാല്‍ ഉടന്‍ തന്നെ മൂന്നാം ഭാഗം കൊണ്ടുവരേണ്ട എന്ന അഭിപ്രായം മമ്മൂട്ടിക്കും അണിയപ്രവര്‍ത്തകര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ  അടുത്ത വര്‍ഷം ജോലികള്‍ തുടങ്ങുകയും 2021 മധ്യത്തോടെ പുറത്തിറങ്ങുകയും ചെയ്യുന്ന രീതിയില്‍ ആയിരിക്കും മിനിസ്റ്റര്‍ രാജ പ്ലാന്‍ ചെയ്യുന്നത്. രാജ എന്ന കഥാപാത്രം കേരളത്തിലെ ഒരു പ്രധാനവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായി മാറുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമായിരിക്കും മിനിസ്റ്റര്‍ രാജയുടെ പ്രമേയം. എന്നാല്‍ ഈ സിനിമയ്ക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ നിര്‍മ്മിക്കാന്‍ നെല്‍‌സണ്‍ ഐപ്പിന് പദ്ധതിയുണ്ടെന്നും അറിയുന്നു. ഉദയ്കൃഷ്ണ തന്നെയായിരിക്കും ആ സിനിമയും എഴുതുന്നത്.