കുവൈത്ത് സിറ്റി : വ്യാജ പി സി ആർ സർട്ടിഫിക്കറ്റുമായി കുവൈത്തിലേക്ക് വരുന്ന പ്രവാസികളെ അതേ വിമാനത്തിൽ തന്നെ തിരിച്ചയക്കുമെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കി. ഇതിനു പുറമേ ഇവർ യാത്ര ചെയ്ത വിമാന കമ്പനിക്ക് 500 ദിനാർ വീതം പിഴ ചുമത്തുകയും ചെയും. വ്യാജ പി.സി.ആർ സർട്ടിഫിക്കറ്റുമായി രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണു നടപടി.
കൊറോണ ഇല്ല എന്ന് തെളിയിക്കുന്ന പരിശോധന രേഖകളുമായി വരുന്ന യാത്രക്കാരിൽ നിരവധി പേരാണ് കുവൈത്ത് വിമാന താവളത്തിൽ വെച്ച് നടത്തുന്ന പരിശോധനയിൽ കോവിഡ് ബാധിതരാണെന്ന് കണ്ടെത്തുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ അംഗീകരിച്ച ലോകത്തിലെ മുഴുവൻ രാജ്യങ്ങളിലേയും ലാബറോട്ടറികളുമായി കമ്പ്യൂട്ടർ ശൃംഘല വഴി ബന്ധിപ്പിക്കുന്നതാണു മുന സംവിധാനത്തിൽ പ്രവാസികൾ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്നത്.