മലാപ്പറമ്പ് പെൺവാണിഭ കേസിലെ പ്രതികളായ രണ്ട് പൊലീസുകാരെ കസ്റ്റഡിയിലെടുത്തു

0
55

കോഴിക്കോട്:മലാപ്പറമ്പ് പെൺവാണിഭ കേസിലെ പ്രതികളായ രണ്ട് പൊലീസുകാരെ കസ്റ്റഡിയിലെടുത്തു. താമരശ്ശേരി കോരങ്ങാട് വച്ചാണ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരെ പിടികൂടിയത്. പുതിയ ഒളിത്താവളം തേടി നീങ്ങുന്നതിനിടെയാണ് ഇവർ കസ്റ്റഡിയിലെടുതത്. മുൻപ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത ഇവർ ഒളിവിൽ പോയിരുന്നു.

അന്വേഷണത്തിൽ വ്യക്തമായത്, പിടികൂടിയ പൊലീസുകാർക്ക് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നുമാണ്. ഇക്കാരണത്താൽ മുൻകൂട്ടി സസ്പെൻഡ് ചെയ്തിരുന്ന ഇവരുടെ പാസ്പോർട്ടും കണ്ടുകെട്ടി. വാഹനം ഉൾപ്പെടെയുള്ള തെളിവുകൾ കസ്റ്റഡിയിലായി.

കേസിലെ മറ്റൊരു പ്രധാന പ്രതി അമനീഷ് കുമാർ നിലവിൽ വിദേശത്താണ്. ഇയാളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ നടപടികൾ തുടങ്ങി. വിദേശത്തുള്ള അമനീഷുമായി വലിയ രീതിയിൽ പൊലീസുകാർ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.സെക്സ് റാക്കറ്റ് കേന്ദ്രം പ്രവർത്തിച്ചത് ഇവരുടെ സഹായത്തോടെയാണ്. ഇരുവരും പിടിയിലായതോടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരും. നടത്തിപ്പുകാരായ മൂന്നു പേർ ഉൾപ്പടെ 9 പേരെയായിരുന്നു ഈ പെൺവാണിഭ കേന്ദ്രത്തിലെ പരിശോധനയിൽ പിടിയിലായത്.