കേന്ദ്ര ബജറ്റ് ഇന്ന്

ഡൽഹി: 2021-22 വര്‍ഷത്തെ കേന്ദ്ര പൊതു-ബജറ്റ് ഇന്ന്, ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ്
അവതരിപ്പിക്കും. രാജ്യത്തെ ആദ്യ പേപ്പര്‍ രഹിത ബജറ്റാണ് ഇന്ന് അവതരിപ്പിക്കുക. കോവിഡ് പ്രതിസന്ധിയും, തുടർന്നുണ്ടായ വളർച്ചാ മുരടിപ്പും നേരിടുക എന്നതായിരിക്കും പ്രധാന വെല്ലുവിളി. കാര്‍ഷിക,ആരോഗ്യ, തൊഴില്‍,വ്യവസായ മേഖലകളില്‍ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ബജറ്റ് മുന്നോട്ട് വച്ചേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കോവിഡ് പ്രതിരോധവും വാക്സിനേഷനും ഉൾപ്പെടെ ആരോ​ഗ്യ സംരംക്ഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം വേ​ഗത്തിലാക്കാനുമുളള നടപടികൾ ബജറ്റിലുണ്ടായേക്കും.

പതിനൊന്ന് മണിക്ക് ധനമന്ത്രി നിർമലാ സീതാരാമൻ
തുടര്‍ച്ചയായ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും. നിലവിൽ തുടർന്ന് കൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ ബജറ്റില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രഖ്യാപനങ്ങള്‍ ഇടം പിടിക്കും. ‘മുമ്പൊരിക്കലുമുണ്ടാകാത്ത ‘ ബജറ്റായിരിക്കും താന്‍ അവതരിപ്പിക്കുക എന്ന് ധനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ മൂന്നു ശതമാനത്തില്‍ നിര്‍ത്തേണ്ട ധനകമ്മി, കൊവിഡ് കാല ചെലവുകളും, പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജും കൂടി ഏഴ് ശതമാനം കടന്നിരിക്കുന്നു. ആശങ്കാജനകമായ ഈ ധനകമ്മി, വിപണിയില്‍ നിന്ന് കടമെടുക്കുന്നതു പ്രയാസകരമാക്കും.

ഇത്തവണത്തെ ബജറ്റ് കടലാസ് സഹിതം ആയതുകൊണ്ട് തന്നെ ബജറ്റ് വിവരങ്ങൾ അറിയുന്നതിനായി പ്രത്യേക ആപ്പ് തയ്യാറാക്കിയിട്ടുണ്ട് .ബജറ്റ് അവതരണ ശേഷം വിവരങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും ആപ് ഡൗണ്‍ലോഡ് ചെയ്യാം.