എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സംഘടനകളും വിവരങ്ങൾ എംബസ്സിയിൽ സമർപ്പിക്കണമെന്ന് എംബസ്സി

കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സംഘടനകളും ഗ്രൂപ്പുകളും അവരുടെ ഭാരവാഹികളുടെ ഏറ്റവും പുതിയ വിവരങ്ങൾ എംബസ്സിയിൽ സമർപ്പിക്കണമെന്ന് എംബസ്സി അറിയിച്ചു. പുതിയ ഭാരവാഹികളുടെ ടെലിഫോൺ നമ്പർ, ഇമെയിൽ, കോൺടാക്ട് വിവരങ്ങൾ എന്നിവ
community.kuwait@mea.gov.in എന്ന ഇമെയിൽ വഴിയാണ് നൽകേണ്ടതെന്ന്‌ എംബസ്സി വാർത്തകുറിപ്പിൽ അറിയിച്ചു..