കുവൈറ്റിൽ 25 പേർ കൂടി കോവിഡ് മുക്തരായി; രോഗമുക്തി നേടിയവരുടെ എണ്ണം 305

കുവൈറ്റ്: ഇന്ന് 25 പേർ കൂടി രോഗമുക്തി നേടിയതോടെ കുവൈറ്റിൽ കൊറോണ മുക്തരായവരുടെ എണ്ണം 305 ആയി. ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ.ബസെൽ അൽ സബാ ആണ് ഇക്കാര്യം അറിയിച്ചത്.

അവസാനഘട്ട പരിശോധനകളുടെ അടിസ്ഥാനത്തിൽ 25 പേർ രോഗമുക്തരായതായി വ്യക്തമായി. ഇവരെ കുറച്ച് ദിവസം നിരീക്ഷണത്തിനായി റീഹാബിലിറ്റേഷൻ‌ സെന്ററിലേക്ക് മാറ്റും. അതിനു ശേഷം വീടുകളിലേക്ക് മടങ്ങാമെന്നാണ് ഇദ്ദേഹം അറിയിച്ചത്.