കൊറോണ ഭീതിയിൽ പുറത്തിറങ്ങാൻ മടിച്ചു: കുവൈറ്റി യുവാവ് ഹൗസ് ഡ്രൈവറെ കൊലപ്പെടുത്തി

0
7

കുവൈറ്റ്: കൊറോണ ഭീതിയിൽ പുറത്തേക്കിറങ്ങാൻ വിസ്സമ്മതിച്ച ഹൗസ് ഡ്രൈവറെ കുവൈറ്റി യുവാവ് കുത്തിക്കൊലപ്പെടുത്തി. അൽ നഹ്ദയിലാണ് സംഭവം. 27 കാരനായ സ്വദേശി യുവാവിനെതിരെ പൊലീസ് നടപടികൾ സ്വീകരിച്ചു വരികയാണ്. മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങിവരാൻ യുവാവ് ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊറോണ ഭീതിയിൽ ഇയാൾ തയ്യാറായില്ല. ഇത് തർക്കത്തിൽ കലാശിക്കുകയും യുവാവ് കത്തിയെടുത്ത് കുത്തുകയുമായിരുന്നു.

ദേഷ്യം കൊണ്ട് നിരവധി തവണ ഇയാളെ കുത്തിയതായി യുവാവ് പൊലീസുകാർക്ക് മൊഴി നല്‍കി.