കൊവിഡ് വാക്‌സിനു വേണ്ടി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

കുവൈത്ത് സിറ്റി: കുവൈറ്റ് കൊവിഡ് വാക്‌സിനു വേണ്ടി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കുവൈറ്റ് ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ചയായിരുന്നു വാക്സിനേഷന് താല്പര്യമുള്ളവർക്ക് പേര് രജിസ്റ്റർ ചെയ്യുന്നതിനായി മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റിൽ ലിങ്ക് പുറത്തിറക്കിയത്.

ജനങ്ങള്‍ക്കിടയില്‍ വര്‍ധിക്കുന്ന ആരോഗ്യ അവബോധത്തെയാണ് ഇത് വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഫൈസര്‍ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയതിന് ശേഷമാണ് തിരക്ക് വര്‍ധിച്ചത്.വാക്‌സിന്‍ സംഭരണത്തിനും മറ്റുമുള്ള തയ്യാറെടുപ്പുകള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ പറഞ്ഞു.