ചാമ്പ്യൻസ് ട്രോഫി 2025: സഞ്ജു സാംസണിനെ തഴഞ്ഞു

0
18

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞു. ഋഷഭ് പന്ത് ആണ് വിക്കറ്റ് കീപ്പർ. കെ.എൽ. രാഹുലും വിക്കറ്റ് കീപ്പറായുണ്ട്. ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ അടക്കം നിരവധി പേരാണ് 15 അംഗ ടീമില്‍ നിന്ന് പുറത്തായത്. രോഹിത് ശർമ്മ ക്യാപ്റ്റനും, ശുഭ്മാൻ ​ഗിൽ വൈസ് ക്യാപ്റ്റനുമാകും. വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദ്ദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിം​ഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിം​ഗ്,ഷമി, യശസ്വി ജയ്സ്വാൾ, റിഷഭ് പന്ത്, രവീന്ദ്ര ജ‍ഡേജ എന്നിവരാണ് ടീമിലുള്ളത്.