കുവൈത്ത് സിറ്റി :കൊവിഡ് മാനദണ്ഡമനുസരിച്ച് മുഖാവരണം ധരിക്കാൻ ആവശ്യപ്പെട്ട തൊഴിലാളിയെ കുവൈറ്റ് സ്വദേശി മർദ്ദിച്ചതായി പരാതി. ഷാബിൽ അൽഫ പെട്രോൾ പമ്പിനു സമീപം ഒരു കഫേയിലാണ് സംഭവം. ഫിലിപ്പീൻസ് സ്വദേശിയായ തൊഴിലാളി ആണ് ആക്രമണത്തിന് ഇരയായത്. ഇയാളുടെ മുഖത്ത് സാരമായി പരിക്കേറ്റു. പേരുവിവരങ്ങൾ അറിയാത്ത കുവൈറ്റ് സ്വദേശിക്കെതിരെ ഇര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്രമിയെ കണ്ടുപിടിക്കുന്നതിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.





























