യുഎഇയിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

0
19

ദുബായ്: യുഎഇയിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം ഏഴായി. ഒരു ഫിലിപ്പൈൻ സ്വദേശിയും ഒരു ചൈനീസ് സ്വദേശിയിലും കൊറോണ സ്ഥിരീകരിച്ച വിവരം ആരോഗ്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന ചൈനയിലെ വുഹാനിൽ നിന്നെത്തിയ അഞ്ച് പേർക്കാണ് നേരത്തെ കൊറോണ സ്ഥിരീകരിച്ചത്. ഇവരിൽ നാല് പേർ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. ഗള്‍ഫ് രാജ്യങ്ങളിൽ ആദ്യം കൊറോണ സ്ഥിരീകരിച്ചത് യുഎഇയിൽ ആയിരുന്നു. ഈ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണ സജ്ജമാക്കിയിരുന്നു.