റാഫേൽ കേസ് ഇന്ന് കോടതിയിൽ

0
32

റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജി ഉള്‍പ്പെടെയുള്ള കേസുകള്‍ ഇന്നു പരിഗണിക്കാനിരിക്കേ ഹര്‍ജി കേള്‍ക്കുന്നത് നീട്ടിവെക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ ആവശ്യം. കേസിൽ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാൻ സര്‍ക്കാര്‍ സുപ്രീം കോടതിയോട് കൂടുതൽ സമയം തേടി. അതേസമയം, ഹര്‍ജി കേള്‍ക്കുന്നത് നീട്ടി വെക്കണമെന്ന ആവശ്യത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തിങ്കളാഴ്ച തീരുമാനമെടുത്തിട്ടില്ല.

അതേസമയം, കേസ് പരിഗണിക്കുന്നത് മാറ്റി വെക്കണമെന്ന് താത്പര്യപ്പെട്ട മറ്റു കക്ഷികള്‍ക്ക് കത്തു നൽകാൻ കോടതി കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കി