യുഎഇയിലെ വൈൽഡ് വാദി പാർക്കിൽ തീപിടുത്തം

0
26

ദുബൈ: ദുബൈയിലെ ജുമൈറ പ്രദേശത്തുള്ള വൈൽഡ് വാദി വാട്ടർ പാർക്കിൽ തീപിടുത്തമുണ്ടായി. ഇന്നലെ ഉച്ച തിരിഞ്ഞായിരുന്നു സംഭവം. വിവരം ലഭിച്ചയുടൻ തന്നെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്ലാസ്റ്റിക് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. പ്രദേശത്ത് കനത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട താമസക്കാരാണ് സിവിൽ ഡിഫൻസിൽ അറിയിച്ചത്. വിവരം കിട്ടി ഏഴ് മിനിട്ടിനുള്ളിൽ തന്നെ സംഘം സ്ഥലത്തെത്തുകയും സ്ഥിതി​ഗതികൾ നിയന്ത്രിക്കുകയും ചെയ്യുകയായിരുന്നു.