വ്യവസായ പ്രമുഖൻ വിജയ് മല്യയുടെ മകൻ സിദ്ധാർഥ് മല്യ വിവാഹിതനാകുന്നു. ഇൻസ്റ്റഗ്രാമിലൂടെ സിദ്ധാർഥ് തന്നെയാണ് വിവാഹിതനാകുന്ന വിവരം അറിയിച്ചത്.ദീർഘകാല സുഹൃത്തായ ജാസ്മിനാണ് വധു.2023ലെ ഹാലോവൻ ആഘോഷങ്ങൾക്കിടെയാണ് ജാസ്മിനോട് സിദ്ധാർഥ് വിവാഹഭ്യർഥന നടത്തിയത്. തുടർന്ന് അതിന്റെ ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. മുൻ മോഡലും നടനുമാണ് സിദ്ധാർഥ് മല്യ. ഇദ്ദേഹം മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.































