93.73 കോടി രൂപ കെഎസ്ആർടിസിക്ക് സർക്കാർ സഹായം

0
14

തിരുവനന്തപുരം: സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് 93.73 കോടി രൂപ അനുവദിച്ചു.73.73 കോടി രൂപ പെൻഷൻ വിതരണത്തിനും, 20 കോടി രൂപ സാമ്പത്തിക സഹായത്തിനും അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലൻ അറിയിച്ചു.

6401 കോടി രൂപയോളം ആണ് ഈ സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസിക്ക് ലഭിച്ചു. കഴിഞ്ഞ വർഷത്തെ 900 കോടിക്കുപുറമേ 678 കോടി രൂപ അധികമായി ലഭിച്ചു. ഈ വർഷം 343 കോടി രൂപ കോപ്പറേഷന് സർക്കാർ സഹായമായി ലഭിച്ചു.