കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ജനുവരി 12 മുതൽ കഴിഞ്ഞ ജൂൺ അവസാനം വരെ 6,158 സ്വദേശികൾ കുവൈത്തിലെ സ്വകാര്യമേഖലയിലെ തൊഴിൽ വിപണിയിൽ നിന്ന് പുറത്തുപോയി. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയാണിത്. അതേസമയം, കുവൈത്തിൽ തൊഴിലന്വേഷകർ ആയി 9,585 പേർ മാനവ വിഭവശേഷി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇതിൽ 5,823 പേർ സ്വകാര്യമേഖലയിലും 3,762 പേർ സർക്കാർ മേഖലയിലുമാണ് തൊഴിൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്.