ആഗോളതലത്തിൽ കോവിഡ് വാക്സിൻ തുല്യവിതരണം ഉറപ്പുവരുത്തുന്ന സന്നദ്ധ പ്രവർത്തനത്തിന് 327.4 ദശലക്ഷം ഡോളർ നൽകി കുവൈത്ത്

0
179

ലോകമെമ്പാടും കോവിഡ് പ്രതിരോധ വാക്സിൻ വിതരണം  ഉറപ്പുവരുത്തുന്നതിനുള്ള സന്നദ്ധ പ്രവർത്തനത്തിന് സഹായഹസ്തവുമായി കുവൈത്ത്. ലോകത്തെ ദരിദ്രരാജ്യങ്ങളിൽ ഉൾപ്പെടെ വാക്സിനുകളുടെ തുല്യ വിവരണം ഉറപ്പാക്കുന്നതിനായാണിത്. 327.4 മില്യൺ ഡോളറിന്റെ സഹായമാണ് കുവൈത്ത് ഇതിനായി നൽകിയത് എന്ന്.

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി സെഷനിൽ സംസാരിക്കവെ, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് സമഗ്രമായ പ്രതിരോധ കുത്തിവയ്പ്പ് തലത്തിൽ എത്താൻ എല്ലാ രാജ്യങ്ങൾക്കും ന്യായവും സുരക്ഷിതവുമായ വാക്സിൻ വിതരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള വാക്സിൻ വിതരണ സംരംഭമായ COVAX- ന് കുവൈത്ത് 40 മില്യൺ ഡോളർ സംഭാവന ചെയ്തു