കുവൈത്ത് സിറ്റി: മുൻ ആഭ്യന്തര മന്ത്രി ഖാലിദ് അൽ ജറാഹിനെയും പ്രതിരോധ മന്ത്രാലയത്തിന്റെ മുൻ അണ്ടർസെക്രട്ടറി ജസ്സാർ അൽ ജസ്സറിനേയും 10,000 ദിനാർ വീതം ജാമ്യത്തിൽ ജയിലിൽ നിന്ന് വിട്ടയച്ചതായി അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. കോർട്ട് ഓഫ് മിനിസ്റ്റേഴ്സ് ആണ് ഇരുവരെയും വിട്ടയച്ചത്.





























