കുവൈത്ത് സിറ്റി ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട സത്താർ കുന്നിലിന് ഐഎംസിസി കുവൈത്തിന്‍റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. പൊതുവെ രാഷ്ട്രീയ പാർട്ടികളിലെ നേതൃനിരയിലേക്ക് പ്രവാസി ഘടകങ്ങളിലെ നേതാക്കളെ പരിഗണിക്കാരില്ല. എന്നാല്‍ സത്താർ കുന്നിലിനെ ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത് പ്രവാസ ലോകത്ത് തുടർന്നുകൊണ്ടിരിക്കുന്ന മികച്ച പ്രവർത്തനങ്ങള്‍ക്കുള്ള അംഗീകരാമാണെന്ന് ഐഎംസിസി കുവൈത്ത് കമ്മറ്റി സ്വീകരണ യോഗത്തില്‍ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.ഐ എം സി സി ജി സി സി കമ്മിറ്റിയുടെ രക്ഷാധികാരി കൂടിയായ സത്താർ കുന്നിലിനെ മെട്രോ മെഡിക്കല്‍ കെയർ സിഇഒ ഹംസ പയ്യന്നൂർ പൊന്നാട അണിയിച്ച് ആദരിച്ചു ., ഐ എം സി സി നേതാക്കളായ ഹമീദ് മധൂർ, ശരീഫ് താമരശ്ശേരി , അബൂബക്കർ, ഇ എൽ ഉമ്മർ, വിവിധ സംഘടനാ നേതാക്കളായ സജി ജനാർദനൻ, വിനോദ് , അഡ്വ. സുബിൻ അറക്കൽ , ബി എസ് പിള്ള., ഹമീദ് കേളോത്, തോമസ് കടവിൽ, ഖലീൽ അടൂർ, അനിയൻ കുഞ്ഞു, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. .
Home Middle East Kuwait ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട സത്താർ കുന്നിലിന് സ്വീകരണം നല്‍കി

































