28 കാരിയെ അജ്ഞാതൻ തട്ടിക്കൊണ്ടുപോയതായി പരാതി

കുവൈറ്റ് സിറ്റി: കുവൈത്തിൽ 28 കാരിയെ അജ്ഞാതൻ തട്ടിക്കൊണ്ടുപോയതായി പരാതി. സ്വദേശിയായ യുവതിയാണ് പോലീസിൽ പരാതി നൽകിയത്. ഫുണൈറ്റീസിലെ വസതിയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു.
ജഹ്‌റയിലെ തൈമയിലേക്കാണ് തട്ടിക്കൊണ്ടുപോയതെന്നും, അവിടെ എത്തിച്ച ശേഷം ഭീഷണിപ്പെടുത്തി വിട്ടയക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.