കുവൈത്ത് സിറ്റി: ജഹ്‌റയിലെ നസീം ഇൻഡസ്ട്രിയൽ ഏരിയയിൽ നടന്ന കൊലപാതകത്തിൻ്റെത് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വാസ്തവവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള സംഭവം നടന്നത് കുവൈറ്റിൽ അല്ല, മറിച്ച് രാജ്യത്തിന് പുറത്ത് എവിടെയോ ആണ്, വാർത്തയുടെ കൃത്യത പരിശോധിക്കാനും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രമേ നൽകാൻ പാടുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.
Home Middle East Kuwait ജഹ്റയിലെ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥമല്ലെന്ന് അധികൃതർ





























