കുവൈത്ത് സിറ്റി: ഒരാഴ്ചയ്ക്കിടെ ഫർവാനിയ മുനിസിപ്പാലിറ്റി ഗവർണറേറ്റിലെ പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ നിന്നും സ്കൂൾ ഗ്രൗണ്ടുകളിൽ നിന്നും നീക്കം ചെയ്തത് 330 കാറുകൾ . അൻഡലസ്, ജ്ലീബ് അൽ-ഷുയൂഖ്, ഖൈത്താൻ, ഫർവാനിയ, ഇസ്‌ബിലിയ പ്രദേശങ്ങളിൽ റോഡിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും പാർക്കിംഗ് സ്ഥലങ്ങളുടെയും പൊതു മൈതാനങ്ങളുടെയും വിശാലമായ കാഴ്ചകൾ തടയുന്നതുമായ എല്ലാം ഇല്ലാതാക്കാനാണ് ക്യാമ്പയിൻ നടന്നതെന്ന് മുനിസിപ്പാലിറ്റി അധികൃതർ വിശദീകരിച്ചു. പിടിച്ചെടുത്ത വാഹനങ്ങൾ മുനിസിപ്പാലിറ്റിയുടെ കാർ റിസർവേഷൻ സൈറ്റിലേക്ക് അയച്ചതായും , ക്യാമ്പയിൻ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.