ദുബായ് : ദുബായ് നഗരത്തിൽ 800 മീറ്റർ നീളമുള്ള പുതിയ തുരങ്കപാത ഗതാഗതത്തിന് തുറന്നുകൊടുത്തു. മൂന്ന് പ്രധാന ഹൈവേകളെ പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കപാതയാണിത്. ഉമ്മുസുഖീം സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ തുരങ്കപാത നിർമിച്ചത്. 4.6 കിലോമീറ്റർ ദൂരത്തിൽ അൽഖൈൽ റോഡിനെയും ശൈഖ് മുഹമ്മദ് ബിൻസായിദ് റോഡിനെയും പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയിൽ കിങ്‌സ് സ്കൂളിന് സമീപത്താണ് 800 മീറ്റർ തുരങ്കപാത. ഇരുവശത്തേക്കുമായി നാലുവരിറോഡ് ഈ പാതയിലുണ്ട്. സിഗ്നലോടുകൂടിയ ഒരു ഉപരിതല ഇന്റർസെക്‌ഷനും നിർമിച്ചിട്ടുണ്ട്.