മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ, മയക്കുമരുന്ന് കടത്തിവിടാൻ ഏർപ്പാട് ചെയ്തവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചുവെന്ന് മലപ്പുറം എസ്പി ആർ. വിശ്വനാഥ് പറഞ്ഞു. മുമ്പ് നടന്ന മറ്റ് പ്രധാന കേസുകളിലും ഒമാനുമായി സമാന ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസിലെ പ്രധാന പ്രതിയായ സൂര്യ ഈ മാസം 16-നാണ് ഒമാനിലേക്ക് പോയതെന്നും എസ്പി പറഞ്ഞു.’950 ഗ്രാമോളം എംഡിഎംഎ ആണ് പിടികൂടിയത്. നിലവില്‍ പിടിയിലായ നാല് പേര്‍ക്ക് നേരത്തെ എന്‍ഡിപിഎസ് കേസുകള്‍ ഇല്ല. പിടിയിലായ സ്ത്രീക്ക് ലഹരി ആണെന്ന് അറിയാമായിരുന്നു. മിട്ടായി പാക്കറ്റുകളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത്. വിമാനത്താവളം വഴിയുള്ള ലഹരിക്കടത്ത് തടയും. ശക്തമായ നിരീക്ഷണം തുടരും’, വിശ്വനാഥ് പറഞ്ഞു.കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കിലോയിലധികം എംഡിഎംഎയുമായി സൂര്യയെയും മൂന്ന് പേരെയും റെയ്ഡ് ചെയ്ത് തടഞ്ഞിരുന്നു. മിശ്രിത രൂപത്തിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ഒമാനിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച എംഡിഎംഎ ആണ് പിടികൂടിയത്.

































