കുവൈറ്റ് സിറ്റി: വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു സ്റ്റോർ വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി, ഷൂസ്, ബാഗുകൾ, വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവയുൾപ്പെടെ അന്താരാഷ്ട്ര ബ്രാൻഡുകളുടെ 3,000 ത്തിലധികം വ്യാജ വസ്തുക്കളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. കൊമേഴ്‌സ്യൽ കൺട്രോൾ എമർജൻസി ടീമിന്റെ നിരീക്ഷണവും പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് അധികൃതർ ഓഫീസിൽ റെയ്ഡ് നടത്തിയത്.






























