ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രശാന്ത് വിഹാർ ഏരിയയിലെ പിവിആർ തിയറ്ററിനു സമീപം സ്ഫോടനം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 11.48നാണ് സ്‌ഫോടന ശബ്ദം കേട്ടത്. ഒക്ടോബർ 20ന് ഇതേ പ്രദേശത്തെ സിആർപിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പോളിത്തീൻ ബാഗിൽ പൊതിഞ്ഞ് ഒന്നര അടി മുതൽ ഒരടി വരെ താഴ്ചയുള്ള കുഴിയിൽ കുഴിച്ചിട്ട സ്‌ഫോടകവസ്തു കണ്ടെത്തിയിരുന്നു.





























