തിരുവനന്തപുരം: പൊലീസ് ക്രൂരതയ്ക്കെതിരെ പരാതി നൽകാനെത്തിയഒരു ദളിത് യുവതിയെ മുഖ്യമന്ത്രിയുടെ ഓഫീസ് അവഗണിച്ചുവെന്ന ആരോപണത്തിന് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു ദളിത് പെൺകുട്ടിക്ക് പോലും ഈ സർക്കാരിൽ നീതി ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ വരുന്നവരെ അപമാനിക്കുന്ന പരിപാടിയാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. പൊലീസ് ഭരണത്തിന്റെ നേർസാക്ഷ്യമാണ് ഈ സംഭവം. പൊലീസ് സ്റ്റേഷനിൽ ചെല്ലുന്നവർക്ക് ശുചിമുറിയിലെ വെള്ളമാണോ കുടിക്കാൻ നൽകുന്നത് എന്ന് സതീശൻ ചോദ്യം ഉന്നയിച്ചു.
സർക്കാരിന്റെ നാലാം വാർഷികം അനുബന്ധിച്ച് യുഡിഎഫ് കറുത്ത ദിനമായി ആചരിക്കുമെന്നും സതീശൻ പറഞ്ഞു. “സർക്കാരില്ലായ്മയാണ് ഈ സർക്കാരിന്റെ മുഖ്യമുദ്ര. കേരളം ഇന്ന് മയക്കുമരുന്നുകളുടെ ഗർത്തമായി മാറിയിരിക്കുന്നു. ഈ സർക്കാർ ലഹരി കടത്തുകാർക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നു” എന്ന് അദ്ദേഹം കടുത്ത ആരോപണമുയർത്തി.






























